ചൈന അതിര്‍ത്തിയ്ക്ക് സമീപം കാണാതായ വിമാനത്തിലെ പൈലറ്റില്‍ ഒരാള്‍ മലയാളി

0
21

ചൈന അതിര്‍ത്തിയ്ക്ക് സമീപം കാണാതായ ഇന്ത്യന്‍ നാവിക സേനയുടെ വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ മലയാളി. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍കുളം സ്വദേശി അച്ചുദേവാണ് കാണാതയവരില്‍ ഒരാള്‍. ഫ്‌ലൈറ്റ് ലഫ്റ്റനന്റാണ് അച്ചുദേവ്. മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്.

ചൊവ്വാഴ്ചയാണ് പരീക്ഷണ പറക്കലിനിടെ സുഖോയ് എന്ന വിമാനം കാണാതായത്. വിമാനം കണ്ടെത്താന്‍ വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒന്‍പതു സംഘങ്ങളും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. അച്ചുദേവിന്റെ മാതാപിതാക്കള്‍ തേജ്പൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

indian navy, palne missing, china, sukhoi

NO COMMENTS