Advertisement

വിവാദങ്ങള്‍ക്കിടയിലും വികസന പദ്ധതികളുമായി ഒരു വര്‍ഷം

May 25, 2017
Google News 1 minute Read
pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഒട്ടേറെ വികസന പദ്ധതികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തുടക്കമിട്ടെങ്കിലും വിവാദങ്ങളില്‍ അവയെല്ലാം മുങ്ങിപ്പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോഴുള്ളത്.

പൊതു വിദ്യാലയ നവീകരണം, പാഠ്യപുസ്തക അച്ചടി, സൗജന്യ യൂണിഫോം, ഷീ പാഡ് പദ്ധതി, ഭവനപരിഷ്കരണം, പട്ടയമേള, ദേശീയ പാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, മെത്രാന്‍ കായല്‍ പദ്ധതി, ജന സൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍, ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങി ഒട്ടേറ വികസന പദ്ധതികള്‍ക്ക് തുടക്കമിടുകയും നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജന്റെയും ഫോണ്‍ വിളി വിവാദത്തില്‍ എകെ ശശീന്ദ്രന്റേയും രാജി, ഒപ്പം ജേക്കബ് തോമസ്, മഹിജ, മൂന്നാര്‍, സ്വാശ്രയം, എംഎം മണിയുടെ വിവാദ പരാമര്‍ശം അങ്ങനെ വിവാദങ്ങള്‍ ഒരുപാട് ഉണ്ടായി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഊന്നല്‍ നല്‍കിയായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഇനിയും അങ്ങനെ തന്നയാണെന്ന് പിണറായി തന്നെ നിലപാടുകളിലൂടെ വ്യക്തമാക്കുകയും ചെയ്തു. അത്തരം ഒരു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡീറ്റോറിയത്തിലാണ് തുടക്കമാകുന്നത്. 12ദിവസം നീണ്ട് നില്‍ക്കുന്ന ചടങ്ങുകള്‍ക്ക് കോഴിക്കോട് ജൂണ്‍ അഞ്ചിന് സമാപനമാകും.

pinarayi @ 1,pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here