സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം

യുവമോര്‍ച്ച- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏറ്റമുട്ടി. സെക്രട്ടറിയേറ്റ് ഉപരോധിക്കാനെത്തിയ പ്രവര്‍ത്തര്‍ തമ്മിലാണ് ഏറ്റമുട്ടിയത്. ഇന്നലെ രാത്രി മുതല്‍ ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ സംഘര്‍ഷം ഉണ്ടാകുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധം നടത്തിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയായിരുന്നു.

NO COMMENTS