പൊതുജനങ്ങൾക്കായി സുവർണോദ്യാനം 27 ന് തുറക്കും

suvarnodyanam opens may 27

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം നെടുമ്പാശേരി വിമാനത്താവളത്തോടു ചേർന്നുള്ള വനം വകുപ്പിന്റെ സുവർണോദ്യാനം തുറക്കുന്നു. പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങളെല്ലാമേർപ്പെടുത്തി 27നു രാവിലെ വനം മന്ത്രി രാജു പാർക്ക് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. നാലു ഹെക്ടർ ഭൂമിയിലാണു ജൈവവൈവിധ്യങ്ങളുടെ വിസ്മയക്കലവറ ഒരുക്കിയിരിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സിഗ്‌നൽ സംവിധാനം സ്ഥാപിക്കുന്നതിനു വനം വകുപ്പ് സിയാലിനു വിട്ടുകൊടുത്ത രണ്ടു ഹെക്ടർ ഭൂമിക്കു പകരമാണു വിമാനത്താവളത്തിനു സമീപത്തായി വനം വകുപ്പിനു നാലു ഹെക്ടർ ഭൂമി 1999ൽ വിട്ടുകൊടുത്തത്.

 

suvarnodyanam opens may 27

NO COMMENTS