ആദ്യ യാത്ര അന്ത്യയാത്രയായി തേജസ് എക്‌സ്പ്രസ്; ലക്ഷ്വറി ട്രയിൻ നശിപ്പിച്ച് യാത്രക്കാർ

tejas express

ഈ തീവണ്ടിയിൽ ഇനി ഒന്നും ബാക്കിയില്ല. ആദ്യ യാത്രയിൽതന്നെ ഹെഡ്‌ഫോണും എൽസിഡി ടി വിയുമടക്കം എല്ലാം മോഷണം. പോയി. ലക്ഷ്വറി സൗകര്യങ്ങളോടെ മുംബെയിൽനിന്ന് ഗോവയിലേക്ക് ആദ്യ യാത്ര ആരംഭിച്ച തേജസ് എക്‌സ്പ്രസിൽ കയറിയത് കള്ളൻമാരല്ല, മോഷണത്തിന് പിന്നിൽ ആദ്യ യാത്രയ്ക്ക് ടിക്കറ്റെടുത്തവർ തന്നെ.

tejas-express-suresh-prabhu-windows-damaged-647_052117011851യാത്ര ഗോവയിലെത്തിയപ്പോഴേക്കും ട്രയിനിലെ സീറ്റുകൾക്ക് പിറകിൽ ഘടിപ്പിച്ച എൽസിഡി ടി വി കളെല്ലാം തകർത്തിരുന്നു. ഹെഡ്‌ഫോണുകൾ മോഷ്ടിച്ചിരുന്നു. ട്രയിൻ വൃത്തികേടാക്കിയാണ് ആദ്യ യാത്രാ സംഘം മടങ്ങിയത്.

_1bdb6606-410e-11e7-a718-97a052f84fc6ഛത്രപതി ശിവജി ടർമിനലിൽനിന്ന് തിങ്കളാഴ്ചയാണ് തേജസ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചിരുന്നത്. മറ്റൊരു ട്രയിനിനും ഇല്ലാത്ത ആഢംബര സൗകര്യങ്ങളാണ് തേജസ് എക്‌സ്പ്രസിൽ ഒരുക്കിയിരുന്നത്. ഇതെല്ലാം ഒറ്റ ദിവസംകൊണ്ടാണ് യാത്രക്കാർ നശിപ്പിച്ചത്.

NO COMMENTS