പിണറായിക്ക് ജനങ്ങൾ കൊടുത്ത മാർക്ക് 5.8 !! പ്രതിപക്ഷത്തിന് ലഭിച്ചത് വെറും 5 മാർക്ക്

times of india survey pinarayi vijayan

പിണറായി സർക്കാരിന്റെ ഭരണത്തിന് ജനങ്ങൾ നൽകിയത് പത്തിൽ 5.8 മാർക്ക്. ടൈംസ് ഓഫ് ഇന്ത്യ പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേ ഫലത്തിലാണ് ഇത്. മുൻ സർക്കാരുകളെ അപേക്ഷിച്ച് പിണറായി സർക്കാരിന് ലഭിച്ച സ്‌കോർ ചെറുതല്ലയെങ്കിലും, പിണറായി വിജയനിൽ നിന്നും ജനങ്ങൾ പ്രതീക്ഷിച്ചതിന്റെ ഏഴയലത്ത് പോലും ഇത് എത്തിയില്ലെന്ന് സർവേ ഫലത്തിൽ നിന്നും വ്യക്തം.

സർവ്വേയിൽ വെറും 23 % പേർ മാത്രമാണ് കേരളം സ്ത്രീകൾക്ക് സുരക്ഷിതമായ സംസ്ഥാനമാണെന്ന് രേഖപ്പെടുത്തിയത്. 30% പേർ തൊഴിലവസരങ്ങൾ വർധിച്ചു എന്ന് രേഖപ്പെടുത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കൊടും അഴിമതികഥകൾ കേട്ടും കണ്ടും മടുത്ത ജനത്തിന് ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിനെ പ്രശംസിക്കാതെ വയ്യ.

എന്നിാലും 46% മാത്രമാണ് അഴിമതി തുടച്ചുമാറ്റാൻ ഇടത് സർക്കാർ ശ്രമിച്ചു എന്ന് വിശ്വസിക്കുന്നത്. അഴിമതി തടയാൻ സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന് ബാക്കി 43% പറയുന്നു. 9% പേർക്ക് ഇതേകുറിച്ച് അഭിപ്രായമെയില്ല.

പിണറായി ഒരു ഏകാധിപദിയായി പെരുമാറുന്നു എന്ന് പരക്കേ ആക്ഷേപമുണ്ടെങ്കിലും സർവ്വേ നടത്തിയതിൽ 44% പേർക്കും അത്തരമൊരു അഭിപ്രായമില്ല. ഒപ്പം ഇടത് സർക്കാർ രൂപം കൊടുത്ത നവകേരള മിഷന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് സർവേയിൽ കണ്ടെത്തി. 59% ശതമാനം പേരാണ് പദ്ധതി അനിവാര്യമാണെമ്മ് പ്രതികരിച്ചത്.

ഭരണപക്ഷത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയതിന് പ്രതിപക്ഷത്തിന് ലഭിച്ചത് പത്തിൽ 5 മാർക്കാണ്.

times of india survey pinarayi vijayan

NO COMMENTS