അടിപ്പാത നിർമ്മാണം; എട്ട് ദിവസത്തേക്ക് മൂന്ന് പാസഞ്ചറുകൾ റദ്ദാക്കി

underpass construction three passenger trains suspended temporarily

കോഴിക്കോടിനും കണ്ണൂരിനുമിടയിൽ റെയിൽപ്പാത നവീകരണത്തിനൊപ്പം നാല് അടിപ്പാതകളുടെ നിർമാണവും അടുത്തദിവസം തുടങ്ങും. കാസർകോടിനടുത്ത് ഉപ്പള, മയിച്ച, കൊയിലാണ്ടി, ഒഞ്ചിയം എന്നിവിടങ്ങളിലാണ് അടിപ്പാത നിർമാണം.

ഇതോടനുബന്ധിച്ച് മേയ് 26, 28, 30, 31, ജൂൺ 2,4,6,7  തീയതികളിൽ കോഴിക്കോടിനും കണ്ണൂരിനുമിടയ്ക്ക് മൂന്ന് പാസഞ്ചർ വണ്ടികൾ ഭാഗികമായി റദ്ദാക്കി. മംഗളൂരുകോഴിക്കോട് പാസഞ്ചർ (56654), മംഗളൂരുകോയമ്പത്തൂർ പാസഞ്ചർ (56324), കോയമ്പത്തൂർമംഗളൂരു പാസഞ്ചർ (56323) എന്നിവയാണ് റദ്ദാക്കിയത്.

NO COMMENTS