പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; വി എസ് പങ്കെടുക്കില്ല

v s

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ പങ്കെടുക്കില്ല. വിഎസിന് നൽകിയത് പ്രവേശന പാസ് മാത്രം. പ്രത്യേക ക്ഷണമില്ലാത്തതിനാലാണ് വി എസ് എത്താത്തതെന്നാണ് സൂചന. ആഘോഷ പരിപാടിയിൽ പ്രതിപക്ഷവും പങ്കെടുക്കുന്നില്ല. ബഹിഷ്‌കരണമല്ലെന്നും മറ്റ് പരിപാടികൾ ഉള്ളതുകൊണ്ടാണ് പരിപാടിക്കെത്താത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തലയെ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു.

NO COMMENTS