ബാംഗ്ലൂരില്‍ മൂന്ന് പാക്കിസ്ഥാനികള്‍ പിടിയില്‍; ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയ മലയാളിയും പിടിയില്‍

police

കൃത്യമായ രേ​​ഖ​​ക​​ളി​​ല്ലാ​​തെ ബം​​ഗ​​ളൂ​​രു​​വി​​ൽ നിന്ന് മൂ​​ന്നു പാ​​കി​​സ്​​​താ​​നി​​ക​​ളും ഇ​​വ​​ർ​​ക്ക്​ താ​​മ​​സി​​ക്കാ​​ൻ സൗ​​ക​​ര്യം ചെ​​യ്​​​തു​​കൊ​​ടു​​ത്ത മ​​ല​​യാ​​ളി​​യും അ​​റ​​സ്​​​റ്റി​​ൽ. ക​​റാ​​ച്ചി സ്വ​​ദേ​​ശി​​ക​​ളാ​​യ കാ​​ശി​​ഫ്​ ശം​​സു​​ദ്ദീ​​ൻ, ഭാ​​ര്യ കി​​ര​​ൺ ഗു​​ലാം അ​​ലി ,സ​​മീ​​റ അ​​ബ്​​​ദു​​റ​​ഹ്​​​മാ​​ൻ, പാ​​ല​​ക്കാ​​ട്​ സ്വ​​ദേ​​ശി​​​​ മു​​ഹ​​മ്മ​​ദ്​ ഷി​​ഹാ​​ബ് എ​​ന്നി​​വ​​രാ​​ണ്​ സെ​​ൻ​​ട്ര​​ൽ പൊ​​ലീ​​സിന്റെ പി​​ടി​​യി​​ലാ​​യ​​ത്.

ഷീഹാബിന്റെ ഭാര്യയാണ് സെമീറ. ഖ​​ത്ത​​റി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​തി​​നി​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട മു​​ഹ​​മ്മ​​ദ്​ ഷി​​ഹാ​​ബും സ​​മീ​​റ​​യും വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്​ സ​​മീ​​റ​​യു​​ടെ വീ​​ട്ടു​​കാ​​ർ എ​​തി​​ർ​​ത്ത​​തോ​​ടെ ഇ​​രു​​വ​​രും സു​​ഹൃ​​ത്തു​​ക്ക​​ളും ദ​​മ്പ​​തി​​ക​​ളു​​മാ​​യ കാ​​ശി​​ഫ്, കി​​ര​​ൺ എ​​ന്നി​​വ​​രെ​​യും കൂ​​ട്ടി ഇ​​ന്ത്യ​​യി​​ലേ​​ക്ക്​ ക​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഖ​​ത്ത​​റി​​ൽ​​നി​​ന്ന്​ മ​​സ്​​​ക​​ത്ത്, നേ​​പ്പാ​​ൾ വ​​ഴി​​യാ​​ണ്​ ഇ​​വ​​ർ ഇ​​ന്ത്യ​​യി​​ലേ​​ക്ക്​ ക​​ട​​ന്ന​​ത്.

ഒ​​മ്പ​​തു​​മാ​​സ​​മാ​​യി ഇ​​വ​​ർ ബം​​ഗ​​ളൂ​​രു​​വി​​ലെ  കു​​മാ​​ര​​സ്വാ​​മി ലേ​​ഒൗ​​ട്ടി​​ൽ വാ​​ട​​ക​​ക്ക്​ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. പൊ​​ലീ​​സ് ബു​​ധ​​നാ​​ഴ്​​​ച വൈ​​കു​​ന്നേ​​രം വാ​​ട​​ക​​വീ​​ട്​ റെ​​യ്​​​ഡ്​ ചെ​​യ്​​​താ​​ണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ​​ കാ​​ലാ​​വ​​ധി​​യു​​ള്ള പാ​​സ്​​​പോ​​ർ​േ​​ട്ടാ വി​​സ​​യോ ഇ​​ല്ലാ​​തെ​​യാ​​ണ്​ പാ​​കി​​സ്​​​താ​​ൻ സ്വ​​ദേ​​ശി​​ക​​ൾ ഇവിടെ കഴിഞ്ഞ് വന്നത്. ​​ പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ പാ​​സ്​​​പോ​​ർ​​ട്ട്​ നി​​യ​​മ​​പ്ര​​കാ​​ര​​വും വി​​ദേ​​ശ​​നി​​യ​​മ​ പ്ര​​കാ​​ര​​വും കേ​​സെ​​ടു​​ത്തു.

3 Pakistanis arrested in Bangalore,

NO COMMENTS