തനിച്ച് താമസിച്ച സഹോദരിമാര്‍ കാറിടിച്ച് മരിച്ചു

sisters killed

അമ്മ മരിച്ചതിന് ശേഷം തനിച്ച് താമസിക്കുകയായിരുന്നു സഹോദരിമാര്‍ കാറിടിച്ച് മരിച്ചു. കരുവാറ്റയിലാണ് സംഭവം. കരുവാറ്റ പൗര്‍ണ്ണമി നിവാസില്‍ നടരാജന്റെ മക്കളായ പൂര്‍ണ്ണിമ ആര്‍ദ്ര എന്നിവരാണ് മരിച്ചത്. നടരാജന്‍ വിദേശത്താണ്.

വീടിന് സമീപത്തുള്ള തട്ടുകടയില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടിയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പൂര്‍ണ്ണിമ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു.ആര്‍ദ്ര നങ്ങ്യാര്‍ കുളങ്ങര ബഥനി സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

NO COMMENTS