ദേവസ്വം ഭൂമി കയ്യേറി; കളക്ടർ അടക്കം നാല് പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

palakkayam_thattu_banner-1024x486

ദേവസ്വം ഭൂമി കയ്യേറി വിനോദ സഞ്ചാര വകുപ്പ് നിർമ്മാണം ആരംഭിച്ചുവെന്ന പരാതിയിൽ കളക്ടർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. കണ്ണൂരിലെ പാലക്കയം തട്ടിൽ ദേവസ്വം ഭൂമിയാണ് വിനോദ സഞ്ചാര വകുപ്പ് കയ്യേറിയെന്ന് പരാതി ഉയർന്നിരിക്കുന്നത്.

നടുവിൽ വെള്ളാട് ദേവസ്വം അധികൃതർ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം കണ്ണൂർ ജില്ലാ കളക്ടർ, ടൂറിസം ഡയറക്ടർ, ഡിടിപിസി സെക്രട്ടറി, നിർമ്മാണ് കരാറുകാരൻ എന്നിവർക്ക് എതിരെ കേസ് എടുക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

NO COMMENTS