എന്‍ഡിഎ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹതിയില്‍ ഉദ്ഘാടനം ചെയ്യും. ആസാമിലെ സദിയയില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം (9.2 കി.മി) ഉദ്ഘാടനം ചെയ്താണ് മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക്  പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ജൂണ്‍ 15 വരെ 900 കേന്ദ്രങ്ങളില്‍ മേക്കിങ് ഓഫ് ഡവലപ്ഡ് ഇന്ത്യ ഫെസ്റ്റിവല്‍ അഥവാ  മോദി ഫെസ്റ്റ്   സംഘടിപ്പിക്കും. മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ പ്രദര്‍ശനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമാണ് മോദി ഫെസ്റ്റ്. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ മോദി ഫെസ്റ്റ് പരിപാടിയുടെ ഭാഗമാക്കി അണിനിരത്തും.

NO COMMENTS