അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണം: രാഷ്ട്രപതി

president
 അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന്  രാഷ്‌ട്രപതി പ്രണബ്​  മുഖർജി.    ഇത്  രാജ്യത്തി​​െൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും​ അടിസ്​ഥാനമാണെന്നും രാഷ്​ട്രപതി പറഞ്ഞു. രാംനാഥ്​ ഗോ​യ​​ങ്ക സ്​മാരക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.  ജനാധിപത്യത്തിൽ  ജനങ്ങളുടെ ശബ്​ദത്തിന്​ വലിയ സ്​ഥാനമുണ്ടെന്നും അത്​ അവഗണിക്കപ്പെടരുതെന്നും  പ്രഭാഷണത്തിൽ രാഷ്​ട്രപതി ആവശ്യപ്പെട്ടു.  ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​. ജനകീയ പ്രശ്​നങ്ങളിൽ മാധ്യമങ്ങൾ ബോധവത്​കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്​ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്​ഥരാണ്​. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്​ നല്ലതാണെന്ന്​ രാഷ്​ട്രീയ കക്ഷികൾ മുതൽ നേതാക്കൾ വരെ മനസ്സിലാക്കണം.  നരേന്ദ്രമോദി സർക്കാരിന്റെ വാർഷിക തലേന്ന് നടത്തിയ പ്രഭാഷണം ഏറെ പ്രസക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ദേശീയ മാധ്യമങ്ങളും അഭിപ്രായപ്പെടുന്നു.
president,Pranab Mukharji,

NO COMMENTS