ഭജ്‌റംഗി ഭായ്ജാന് ശേഷം മറ്റൊരു തകർപ്പൻ പ്രകടനവുമായി സൽമാൻ ഖാന്റെ ട്യൂബ്ലൈറ്റ് ട്രെയിലർ പുറത്ത്

Subscribe to watch more

ബോളിവുഡ് താരം സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ട്രെയിലർ പുറത്ത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

1962 ലെ ഇന്തോചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്. ചൈനീസ് പാട്ടുകാരിയായ സു സുവാണ് ചിത്രത്തിലെ നായിക. തട്ടത്തിൻ മറയത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ഇഷ തൽവാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പത്ത് വർഷങ്ങൾക്ക് ശേഷം ഷാറുഖ് ഖാനും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്യൂബ്ലൈറ്റിനുണ്ട്. 2007ൽ പുറത്തിറങ്ങിയ ഫറാഖാൻ ചിത്രം ഓം ശാന്തി ഓമിനു ശേഷം ബോളിവുഡിലെ താര രാജാക്കൻമാർ വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ട്യൂബ് ലൈറ്റ്. ചിത്രത്തിൽ അതിഥി താരാമായിട്ടാകും ഷാരൂഖ് പ്രത്യക്ഷപ്പെടുക. യുദ്ധ ചിത്രമായ ട്യൂബ്‌ലൈറ്റ് ജൂൺ 23 ന് തിയറ്ററുകളിൽ എത്തും.

salman khan tubelight trailer

NO COMMENTS