പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ സുഷമാ സ്വരാജിനെ കണ്ടപ്പോള്‍

തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഡല്‍ഹിയുവതി ഉസ്മ വിദേശകാര്യ മന്ത്രി സുഷാ സ്വരാജിനെ നേരില്‍ കണ്ട് വീഡിയോ ആണിത്. കരഞ്ഞുകൊണ്ട് കാലില്‍ വീണുകൊണ്ടാണ് ഉസ്മ മന്ത്രിയോട് നന്ദി പറഞ്ഞത്. അഭയം നേടി ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെത്തിയ ശേഷം സുഷമാ സ്വരാജിന്റെ വാക്കുകളാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഉസ്മ പറയുന്നു. പോലീസ് അകമ്പടിയോടെയാണ് ഉസ്മ വാഗയില്‍ എത്തിയത്. വാഗയിലെത്തിയ ഉസ്മ ആ മണ്ണിനെ വന്ദിച്ചാണ് കടന്നത്. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് പിന്നീട് അവിടം സാക്ഷിയായത്.

പാക്കിസ്ഥാന്‍കാരനായ ഭര്‍ത്താവ് താഹിര്‍ അലിയില്‍ നിന്ന് മോചനം ആവശ്യപ്പെട്ടാണ് ഉസ്മ നയതന്ത്ര കാര്യാലയത്തില്‍ എത്തിയത്. ഉസ്മ മലേഷ്യയില്‍ നിന്നാണ് താഹിറിനെ പരിചയപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാനിലെത്തിയ ശേഷമാണ് താഹിര്‍ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞത്. മെയ് മൂന്നിനാണ് താഹിര്‍ തോക്കു ചൂണ്ടി ഉസ്മയെ വിവാഹം കഴിക്കുന്നത്. മെയ് 12ന് ഇന്ത്യയിലേക്ക് തിരിച്ച് പോകണം എന്നാവശ്യപ്പെട്ട് ഇസ്ലാമാബാദി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. താഹിര്‍ ഉസ്മയുടെ യാത്രാ രേഖകള്‍ പിടിച്ച് വച്ചിരിക്കുകയായിരുന്നു. എന്നാല്‍ കോടതി നിര്‍ദേശ പ്രകാരം താഹിര്‍ ഇത് വിട്ടുകൊടുക്കുകയായിരുന്നു.

Uzma returns to IndiaUzma returns to IndiaUzma returns to IndiaUzma returns to Indiauzma-2

NO COMMENTS