Advertisement

100 കോടി ഡോളറിന്റെ ആയുധങ്ങൾ അപ്രത്യക്ഷമായി

May 26, 2017
Google News 1 minute Read
weapons worth 100 crore dollar missing

അമേരിക്കയുടെ 100 കോടി ഡോളറിന്റെ ആയുധങ്ങൾ അപ്രത്യക്ഷമായി. കു​വൈ​ത്തി​ലും ഇ​റാ​ഖി​ലു​മാ​യി വി​ന്യ​സി​ച്ച ആയുധങ്ങളാണ് കാണാതായതായി കണക്കുകൾ കാണിക്കുന്നത്. ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആണ് ഈ വിവരം പുറത്തു വിട്ടത് . വി​വ​രാ​വ​കാ​ശ​ നി​യ​മ ​പ്ര​കാ​രം കി​ട്ടി​യ 2016ലെ ​യു.​എ​സ്​ സ​ർ​ക്കാ​റിന്റെ ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടാ​ണ്​ ആം​ന​സ്​​റ്റി വെളിപ്പെടുത്തിയത്.

കു​വൈ​ത്തി​ലും ഇ​റാ​ഖി​ലും വി​ന്യ​സി​ച്ച ആ​യു​ധ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ലെ​ന്നാ​ണ്​ യു.​എ​സ്​ പ്ര​തി​രോ​ധ​വ​കു​പ്പ്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. യു എസ് നിർമിത ആയുധങ്ങൾ തീവ്രവാദ സംഘടകളുടെ പക്കൽ എത്തിച്ചേരുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ ആ ആരോപണങ്ങൾ ശരിവയ്ക്കുന്നു. ​ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ഈ വിവരങ്ങൾ നേരെത്തെ മുന്നറിയിപ്പായി ​ ന​ൽ​കി​യി​രു​ന്നു. ഇ​റാ​ഖ്​ ട്രെ​യി​ൻ ആ​ൻ​ഡ്​ എ​ക്വി​പ്​ ഫ​ണ്ട്​ എ​ന്ന പ​ദ്ധ​തി​പ്രകാരം 1.6 ബി​ല്യ​ൻ ഡോ​ള​ർ വി​ല​യുള്ള ആ​യു​ധ​ങ്ങ​ൾ യു.​എ​സ്​ ഇ​റാ​ഖി​ന്​ കൈ​മാ​റി​യി​രു​ന്നു.

weapons worth 100 crore dollar missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here