എ.ടി.എം തകർത്ത് വൻ കവർച്ച; പത്തരലക്ഷത്തോളം രൂപ കവർന്നു

ATM robbery more than 10 lakhs robbed

കഴക്കൂട്ടത്ത് എ.ടി.എം തകർത്ത് വൻ കവർച്ച. പത്തരലക്ഷത്തോളം രൂപ നഷ്ടമായി. കഴക്കൂട്ടം അമ്പലത്തുംകരയിലെ ദേശീയപാതയോരത്തെ എസ്.ബി.ഐ കൗണ്ടറാണ് കവർച്ച ചെയ്തത്. ഗ്യാസ്‌കട്ടർ ഉപയോഗിച്ച് പണം നിറക്കുന്ന ഭാഗം അറുത്തുമാറ്റിയാണ് കവർച്ച നടത്തിയത്.

വിരലടയാള വിദഗ്ധരടക്കമുള്ള ശാസ്ത്രീയ പരിശോധന സംഘമെത്തി തെളിവുകൾ ശേഖരിക്കുന്നതോടെ കവർച്ചയെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധന ശനിയാഴ്ച നടക്കും.

 

ATM robbery more than 10 lakhs robbed

NO COMMENTS