ഈജിപ്ത് തിരിച്ചടിച്ച് തുടങ്ങി; ലിബിയിൽ ഭീകരർക്ക് നേരെ ആക്രമണം

egypt launches attack libian terrorists

കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടന്നതിന്റെ പിന്നാലെ ലിബിയയിലെ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി ഈജിപ്ത്. ലിബിയയിലെ ഡെർനയിൽ ആറ് ഭീകര ക്യാമ്പുകൾക്ക് നേരെ രാജ്യം ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെയാണ് ഈജിപ്തിൽ ഭീകരാക്രമണം നടന്നത്. കോപ്റ്റിക് വിഭാഗത്തിൽ പെട്ട ക്രൈസ്തവർക്ക് നേരെയായിരുന്നു ആക്രമണം. കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ 23 പേർ മരിച്ചു.

 

egypt launches attack libian terrorists

NO COMMENTS