ഒരു ഫോണിൽ നാല് ക്യാമറകളുമായി ജിയോണി എത്തുന്നു

gionee 4 camera one phone

മൊബൈൽ വിപണി കീഴടക്കാൻ പുതിയ തന്ത്രവുമായി ജിയോണി എത്തുന്നു. ജിയോണി എസ്10 ആണ് 4 ക്യാമറകളുമായി എത്തുന്നത്.

മുന്നിലും പിന്നിലും ഇരട്ട കാമറകളാണ് ജിയോണി എസ്10 ന്റെ പ്രത്യേകത. എസ്10, എസ്10ബി, എസ്10 സി എന്നീ മൂന്ന് വേരിയൻറുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്. ഇതിൽ എസ്10, 10സി എന്നീ മോഡലുകൾ ജൂണിൽ മാത്രമേ ചൈനീസ് വിപണിയിലെത്തു. എസ്10ബി നിലവിൽ വിപണിയിൽ ലഭ്യമാവും.

എസ് 10

5.5 ഇഞ്ച് ഡിസ്‌പ്ലേ, മീഡിടെക് ഹീലിയോ P25 പ്രൊസസർ, 6 ജി.ബി റാം, 64 ജി.ബി റോം, 3,450 എം.എ.എച്ച് ബാറ്ററി എന്നിവയാണ് എസ് 10 ന്റെ പ്രത്യേകത.

എസ് 10ബി

5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേ, മീഡിയടെക് പ്രൊസസർ, 4 ജി.ബി റാം, 64 ജി.ബി റോം എന്നിവാണ് ഫോണിന്റെ പ്രത്യേകതകൾ. 3,700 എം.എ.എച്ചിന്റേതാണ് ബാറ്ററി

എസ് 10സി

5.2 ഇഞ്ച് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രൊസസർ, 4 ജി.ബി റാം, 32 ജി.ബി റോം എന്നിവയാണ് ഫോണിന്റെ പ്രത്യേകത. 3,100 എം.എ.എച്ചാണ് ബാറ്ററി.

gionee 4 camera one phone

NO COMMENTS