കെഎസ്ആർടിസി കേസുകളിൽനിന്ന് ഹാരിസ് ബീരാനെ മാറ്റി

haris beeran

കെ എസ് ആർ ടി സിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്ന് അഭിഭാഷകൻ ഹാരിസ് ബീരാനെ സർക്കാർ മാറ്റി. കഴിഞ്ഞ പത്തു വർഷമായി കെ എസ് ആർ ടി സിയുടെ കേസുകൾ സർക്കാരിനു വേണ്ടി കോടതിയിൽ വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു.

സർക്കാർ നിർദേശത്തെത്തുടർന്ന് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് ഹാരിസ് ബീരാനെ നീക്കിയത്. ഡിജിപി സ്ഥാനത്തുനിന്ന് ടി.പി സെൻകുമാറിനെ നീക്കിയ കേസിൽ അദ്ദേഹത്തിനായി സുപ്രിം കോടതിയിൽ ഹാജരായത് ഹാരിസ് ബീരാനായിരുന്നു. വി ഗിരിയെ പുതിയ അഭിഭാഷകനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം തന്നെ മാറ്റിയത് എന്തിനെന്ന് അറിയില്ലെന്ന് ഹാരിസ് ബീരാൻ പ്രതികരിച്ചു

government removes adv. haris beeran

NO COMMENTS