ശ്രീലങ്കയിലെ ശക്തമായ മഴയും മണ്ണിടിച്ചിലും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവിക സേനയും

india extends help srilanka heavy rain landslide

ശ്രീലങ്കയിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പേമാരിയെയും മണ്ണിടിച്ചിലിനെയും തുടർന്നുണ്ടായ കൊടിയ നാശനഷ്ടങ്ങളിൽ ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേനയും. ശ്രീലങ്കയിലെ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി നാവിക സേനയുടെ കപ്പലുകൾ ഇന്ത്യ വിട്ടു നൽകി.

ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും മരുന്നും, വെള്ളവുമായി വിശാഖപ്പട്ടണത്തു നിന്ന് ഐ.എൻ.എസ് ജലാശ്വനും ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. ഡോക്ടർമാരുടെ സംഘവും മുങ്ങൽ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകകരണങ്ങളും കപ്പലിലുണ്ടാകും.

 

india extends help srilanka heavy rain landslide

NO COMMENTS