കശാപ്പ് നിരോധനം നാസി ഭരണത്തെ ഓർമ്മിപ്പിച്ച് എൻ എസ് മാധവൻ

n s madhavan

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ നാസി ഭരണകൂടത്തെ ഓർമ്മിപ്പിച്ച് എൻ എസ് മാധവൻ. ട്വിറ്ററിലൂടെയാണ് എൻ എസ് മാധവൻ മോഡി ഭരണകൂട തീരുമാനങ്ങളെ നാസി ഭരണത്തോട് ഉപമിച്ച് രംഗത്തെത്തിയിരിക്കുന്നത്.

1933 ൽ ബോധമുള്ള മൃഗങ്ങലെ കൊല്ലുന്നത് നാസി ഭരണകൂടം നിരോധിച്ചിരുന്നു. ഇത് ജൂതൻമാർക്കെതിരായ നടപടിയുടെ ഭാഗമായിരുന്നു. ജൂതമതക്കാരുടെ വിശ്വാസ പ്രകാരം അവർ ബോധമുള്ള മൃഗങ്ങളെ അറുത്തെടുത്ത മാംസം മാത്രമേ ആഹാരമാക്കൂ..

റമദാൻ മാസാരംഭത്തോടെ ബീഫ് നിരോധിച്ച കേന്ദ്ര നടപടിയെ നാസി പട ജൂതൻമാർക്കെതിരെ കൊണ്ടുവന്ന നടപടിയ്ക്ക് തുല്യമാണെന്നാണ് മാധവൻ പറഞ്ഞു വയ്ക്കുന്നത്.

Modi| NDA| Central Govt| Nasi| Italy| Mussolini|

NO COMMENTS