വിലക്ക് ലംഘിച്ച് രാഹുൽ ഗാന്ധി ഇന്ന് സഹറാൺപുർ സന്ദർശിക്കും

rahul-gandhi congress mocks back bjp for mocking rahul gandhi

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സഹറൺപുർ ഇന്ന് സന്ദർശിക്കും. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്ത് പോലീസിന്റെ വിലക്ക് ലംഘിച്ചാണ് രാഹുലിന്റെ സന്ദർശനം. ദളിതരും മേൽജാതിക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

ബിഎസ്പി നേതാവ് മായാവതി സംഘർഷസ്ഥലം സന്ദർശിച്ചതിന് ശേഷം വീണ്ടും അക്രമണമുണ്ടായിരുന്നു. തുടർന്നാണ് രാഷ്ട്രീയ നേതാക്കളുടെ പോലീസ് സന്ദർശനത്തിന് പോലീസിന്റെ നിയന്ത്രണം.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ് ബബ്ബർ എന്നിവരും രാഹുലിനൊപ്പം സഹറാൺപുരിലെത്തും. അതേസമയം രാഹുലിനെ സഹറാൺപുരിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് പോലീസും വ്യക്തമാക്കി.

rahul gandhi, congress, curfew in saharanpur,

NO COMMENTS