Advertisement

ഇനി വ്രതാനുഷ്ഠാനങ്ങളുടെ വിശുദ്ധ ദിനങ്ങൾ

May 27, 2017
Google News 1 minute Read
ramadan begins today

വിശുദ്ധ റമദാൻ മാസത്തിന് തുടക്കമായി. ഇനിയുള്ള മുപ്പത് നാൾ വിശ്വാസികൾ പകൽ മുഴുവൻ ആഹാര-പാനീയങ്ങൾ വെടിഞ്ഞ് മെയ്യും മനസ്സും ഒരുപോലെ ദൈവത്തിൽ അർപ്പിച്ച് പ്രാർത്ഥനകളിലും സൽകർമ്മങ്ങളിലും മുഴുകും.

വർഷം മുഴുവൻ ഭക്ഷണവും വെള്ളവുമെല്ലാം കഴിച്ച് സുഖിച്ച് ജീവിക്കുമ്പോൾ ഒരു നേരത്തെ ആഹാരം പോലും കഴിക്കാനില്ലാതെ വിശന്ന് വലയുന്നവരെ കുറിച്ച് നാം ഓർക്കാറില്ല. നമുക്ക് വിശക്കുമ്പോൾ വർഷം മുഴുവൻ വിശന്നിരിക്കുന്നവരെകുറിച്ച് ഒരിക്കലെങ്കിലും നാം ഓർത്ത് പോകും. ഈ ചെറിയ ഓർമ്മപ്പെടുത്തലിന് കൂടി വേണ്ടിയാണ് നോമ്പ്.

‘അല്ലയോ സത്യവിശ്വാസികളെ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ, നിങ്ങൾ ഭയഭക്തിയുള്ളവരാകാൻ വേണ്ടി’
-വിശുദ്ധ ഖുർആൻ

എന്താണ് റമദാൻ ?

ഹിജ്‌റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ.
പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.

da01b863-8be6-476b-8d0a-66326c092406_16x9_788x442

റമദാൻ മാസത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു – ആദ്യത്തെ പത്ത്, പിന്നത്തെ പത്ത്, അവസാനത്തെ പത്ത്. ഇതിൽ അവസാനത്തെ പത്തിൽ ആണ് നോമ്പ് എടുക്കാൻ ഏറ്റവും കഷ്ടം. മാസം മുഴുവനുമുള്ള വ്രതം മാസവസാനമാകുന്നതോടെ ശരീരത്തെ തളർത്തി തുടങ്ങും. ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്‌റും അവസാനത്തെ പത്തിലാണ്.

നോമ്പ് സമയം

രാവിലെ സുബ്ഹി ബാങ്ക് (5 മണി) മുതൽ മഗ്രിബ് (6.30) വരെയാണ് ഉപവാസം അനുഷ്ഠിക്കുക. ഈ മാസം ചെയ്യുന്ന പ്രാർത്ഥനകൾക്കും, സൽക്കർമ്മങ്ങൾക്കും ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്നു.

നോമ്പെടുക്കേണ്ടത് ആരൊക്കെ ?

പ്രായപൂർത്തിയായ, ബുദ്ധിസ്ഥിരതയുള്ള എല്ലാവർക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടമാസണിത്. എന്നാൽ ആർത്തവമുള്ള ദിവസങ്ങളിൽ സ്ത്രീകൾ, ഗർഭിണികൾ, രോഗികൾ എന്നിവർക്ക് നോമ്പ് എടുക്കേണ്ട കാര്യമില്ല.

ഉപവാസവും പ്രാർത്ഥനയും മാത്രം മതിയോ ?

ഉപവാസവും പ്രാർത്ഥനയും മാത്രം അനുഷ്ടിച്ച് ഇരിക്കുന്നത്് മാത്രമല്ല റമദാൻ മാസത്തിൽ ചെയ്യേണ്ടത്. ദാനദർമ്മങ്ങൾ, മറ്റുള്ളവരെ സഹായിക്കുക, മനസ്സും ചിന്തയും തിൻമയിൽ നിന്നും അകറ്റി നിർ്ത്തുക തുടങ്ങി തിന്മയുടെ ഒരു കണിക പോലം നമ്മിൽ നിന്ന് അകറ്റണം.

The future...

നമസ്‌കാരവും നോമ്പും പോലെ പ്രധാനപ്പെട്ട ആരാധനാകർമ്മമാണ് സക്കാത്ത്. സക്കാത്ത് എന്നാൽ ദാനം. ദൈവം നമുക്ക് നൽകിയിരിക്കുന്ന സമ്പത്ത്
പാവപ്പെട്ടവർക്ക് നൽകുക എന്നത് ഇസ്ലാമിൽ നിർബന്ധമാണ്. സക്കാത്തിന്റെ കാര്യത്തിൽ വീഴ്ച വരുത്തുന്ന പക്ഷം നമസ്‌കാരത്തിലും നോമ്പിലും മറ്റ് ആരാധനകളിലും എത്ര കണിശത കാണിച്ചിട്ടും ഫലമില്ലെന്നതാണ് യാഥാർത്ഥ്യം.

ramadan begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here