അർണാബിനെതിരെ ശശി തരൂർ മാനനഷ്ടക്കേസ് നൽകി

sashi taroor defamation case against arnab goswami

മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനലായ റിപ്പബ്‌ളിക് ടിവിക്കുമെതിരെ കോൺഗ്രസ് എംപി ശശി തരൂർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയിൽ ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തകളാണ് കേസിനാധാരം.

അർണാബിനെ കൂടാതെ റിപ്പബ്‌ളിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആർജി ഔട്ട്‌ലയർ മീഡിയയെയും എഎൻപിഎല്ലിനേയും എതിർകക്ഷികളാക്കിയാണ് ശശി തരൂർ കേസ് ഫയൽ ചെയ്തിട്ടുള്ളത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് തരൂർ കോടതിയെ സമീപിച്ചിരിക്കുന്നത്.

 

sashi taroor defamation case against arnab goswami

NO COMMENTS