ഉപഹാർ ദുരന്തം: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി

uphar tragedy

ഉപഹാർ ദുരന്ത കേസിലെ പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി. കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിൽ ആഗസ്ത് 16,18ന് നടക്കുന്ന വാദത്തിന് നേരിട്ട് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ നേരിട്ട് ഹാജരാകുന്നതിൽ എന്തെങ്കിലും ഇളവ് ആവശ്യമുണ്ടെങ്കിൽ അപേക്ഷയോടൊപ്പം മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കണമെന്ന് കോടതി അറിയിച്ചു.

1997 ജൂൺ 13 ന് ദക്ഷിണ ഡൽഹിയിലെ ഉപ്ഹാർ തിയേറ്ററിലുണ്ടായ തീപ്പിടിത്തത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

 

uphar tragedy

NO COMMENTS