ജാതി പീഡനം സഹിക്കവയ്യാതെ 150 ദലിതുകൾ മതപരിവർത്തനം ചെയ്തു

150 dalits convert to budhism

ജാതിപീഡനം സഹിക്കവയ്യാതെ ഉത്തർപ്രദേശിലെ 150 ദലിതുകൾ ബുദ്ധമതം സ്വീകരിച്ചു. മേയ് 10ന് ബുദ്ധപൂർണിമ ദിനത്തിലാണ് കൂട്ട മതപരിവർത്തനമെന്ന് ഭാരതീയ ബുദ്ധ ധർമ ദർശൻസർ സൊസൈറ്റി പ്രസിഡൻറ് ഗ്യാനേന്ദ്ര മൗര്യ പറഞ്ഞു. കൂടുതൽ പേർപരിവർത്തനത്തിനൊരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം നടന്നതായി തെളിവില്ലെന്ന് ജില്ല മജിസ്‌ട്രേറ്റ് പിങ്കി ജോവൽ പറഞ്ഞു.

 

 

150 dalits convert to budhism

NO COMMENTS