ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേന മേധാവി

bipin rawath

ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേന മേധാവി ബിപിൻ റാവത്ത് രംഗത്ത്.  കല്ലെറിയുമ്പോള്‍ മരിക്കാൻ തയ്യാറാകണമെന്ന്  സൈന്യത്തിന് നിര്‍ദ്ദേശം നൽകാനാകില്ലെന്നാണ്  ബിപിൻ റാവത്ത്  പറഞ്ഞത്.   ഹിസ്ബുൾ കമാൻഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ജമ്മുകശ്മീരിൽ സൈന്യത്തെ  കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെയാണ് കരസേന മേധാവിയുടെ പ്രസ്താവന. ജനം കല്ലും പെട്രോൾ ബോംബും എറിയുന്പോൾ മരണംവരിയ്ക്കാൻ സൈന്യത്തിന് നിര്‍ദ്ദേശം നൽകാനാകില്ലെന്ന് ബിപിൻ റാവത്ത് പറഞ്ഞു. അതേസമയം കല്ലേറുതടയാൻ ജീപ്പിന് മുന്നിൽ കശ്മീര്‍ യുവാവിനെ കെട്ടിയിട്ടതിനേയും കരസേന മേധാവി പിന്തുണച്ചു.

bipin rawat, jammu kasmir

NO COMMENTS