മാടിനെ പരസ്യമായി അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.

beef ban

മാടിനെ പരസ്യമായി അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയിന്മേലാണ് കേസ്. കന്നുകാലി കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്തത് ഇന്നലെയാണ്.  കണ്ണൂര്‍  തായത്തരു ടൗണിലായിരുന്നു സംഭവം. മാടിനെ അറുത്ത് പരസ്യമായി വിതരണം ചെയ്യുകയായിരുന്നു. ഒന്നര വയസ് പ്രായമുള്ള മാടിനെയാണ് അറുത്തത്.  നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്മാടിനെ റോഡില്‍ വച്ച് അറുക്കാനുള്ള ശ്രമം മാറ്റുകയും വാഹനത്തില്‍ വച്ച് തന്നെ മാടിനെ അറുക്കുകയുമായിരുന്നു.

yuvamorcha, youth congress, beef ban

NO COMMENTS