ഇതാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിടുക്കി

cbse class 12 2017 topper

ഈ വർഷത്തൈ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയിരിക്കുകയാണ് രക്ഷ ഗോപാൽ. നോയിഡ സ്വദേശി രക്ഷയ്ക്ക് ലഭിച്ചത് 99.6% മാർക്കാണ്.

99.4% മാർക്ക് നേടി ചണ്ഡിഗർ സ്വദേശി ആദിത്യ ജെയ്ൻ രണ്ടാം സ്ഥാനവും, ഭൂമി സാവന്ത് 99.2% മാർക്കോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ വിജയികളെ പ്രത്യേകം വിളിച്ച് അഭിനന്ദനം അറിയിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സിബിഎസ്ഇ വിജയശതമാനം ഈ വർഷം കുറവാണ്. കഴിഞ്ഞ വർഷം 83.05% ആയിരുന്നെങ്കിൽ ഈ വർഷം അത് 82% ആയി കുറഞ്ഞു.

cbse class 12 2017 topper

NO COMMENTS