അര്‍ണബ് ആര്‍എസ്എസിന്റെ മീഡിയാ ഗുണ്ട

arnab goswami

അര്‍ണബ് ഗോ സ്വാമി അര്‍എസ്എസിന്റെ ഗുണ്ടയാണെന്ന് എംബി രാജേഷ്. കഴിഞ്ഞ ദിവസം തന്നെ തെറ്റിദ്ധരിപ്പിച്ച് റിപബ്ലിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എംബി രാജേഷ്.  മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ റിപ്പബ്ലിക് ചാനല്‍ നടത്തുന്ന ചര്‍ച്ച എന്ന രീതിയിലായിരുന്നു എം.പിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ എംബി രാജേഷ് എത്തിയതോടെ ചര്‍ച്ചയുടെ വിഷയം മാറി. എന്നിട്ട് തന്നെ ഏക പക്ഷീയമായി ആക്രമിച്ചെന്നും എംബി രാജേഷ് പറയുന്നു.

സ്റ്റുഡിയോയില്‍ നിന്ന് മുബൈ റിപ്ലബ്ലിക്ക് ചാനലിലേക്ക് വിളിച്ചെങ്കിലും ഇത് തന്നെയാണ് വിഷയം എന്നറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്കായി കയറിയതെന്ന് എംബി രാജേഷ് പറയുന്നു. എന്നാല്‍ ചര്‍ച്ച ആരംഭിച്ചപ്പോഴാണ് വിഷയം മാറിയത് അറിഞ്ഞത്. മര്യാദയില്ലാത്ത പ്രവൃത്തിയാണ് അവര്‍ ചെയ്തത്. രാജീവ് ചന്ദ്രശേഖരിന്റെ ശബളക്കാരനെന്ന നിലക്ക് അര്‍ണബ് സംസാരിക്കുകയാണ്, ആ ജോലി ചെയ്യുകയാണ്. കേരളത്തിലെ സി.പി.ഐ.എമ്മിനെ ടാര്‍ഗെറ്റ് ചെയ്ത് കൊണ്ട്.അര്‍ണബിനെ ഒരു മാധ്യമപ്രവര്‍ത്തകനായ് കണക്കാക്കാന്‍ കഴിയില്ലെന്നും ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയാണയാളെന്നും എം.ബി രാജേഷ് പറഞ്ഞു.

Arnab Goswami, mb rajesh, palakkad,republic tv,

NO COMMENTS