സുഖോയ് വിമാനാപകടം; തിരച്ചിലിന് അര്‍ദ്ധ സൈനിക വിഭാഗവും

sukhoi

പരിശീലന പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ദ്ധ സൈനിക വിഭാഗവും രംഗത്ത്. വെള്ളിയാഴ്ചയോടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെ കണ്ടെത്താനായില്ല.മലയാളിയും കോഴിക്കോട് സ്വദേശിയുമായ അച്ചുദേവ്, ഉത്തര്‍ പ്രദേശ് സ്വദേശി ദിവേഷ് പങ്കജ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.

അപകടത്തെ കുറിച്ച് സൈന്യം ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. മോശമായ കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മെയ് 23 നാണ് അപകടം ഉണ്ടായത്.

sukhoi,

NO COMMENTS