മൂന്നുപേർ കാറിനുള്ളിൽ വെന്തുമരിച്ചു

three dead chennai

ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ തീപിടിത്തമുണ്ടായ കാറിനുള്ളിൽ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്ത് മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം. തീപിടിത്ത കാരണം എന്താണ് അറിയിവായിട്ടില്ല.

റോഡിന് സമീപത്ത് പാർക്ക് ചെയ്ത് ഏതാനും മിനിട്ടിനുള്ളിൽ കാറിന് തീപിടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്‌നിശമനസേന എത്തിയതാണ് കാറിനുള്ളിൽ നിന്ന് മൂന്നു പേരെയും പുറത്തെടുത്തത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.

 

three dead chennai

NO COMMENTS