സികാ വൈറസ് ഇന്ത്യയില്‍, അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ

zika virus

ഇന്ത്യയില്‍ സികാ വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗബാധയേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. പനിയെ തുടര്‍ന്നുള്ള ചികിത്സയിലാണ് ഇവരില്‍ രോഗബാധ സ്ഥിരീകരിച്ചത്.

അഹമ്മദാബാദിലെ ബിജെ ആശുപത്രിയിലെ രക്ത പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. ഈഡീസ് കൊതുകുകള്‍ വഴിയും, രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും സികാ വൈറസ് പടരാം. എന്നാല്‍ രോഗം ബാധിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളെയാണ്. ചുരുങ്ങിയ തലയും, തകരാര്‍ സംഭവിച്ച നാഡീവ്യവസ്ഥയോടെയുമാണ് സിക വൈറസ് ബാധിച്ച കുട്ടികള്‍ ജനിക്കുക. ജനിതക വൈകല്യത്തിനും ഇത് ഇടയാക്കും.

zika virus, india

NO COMMENTS