അനുപമയുടെ വീട്ടുപേരിലുമുണ്ട് ഒരു സിനിമ സ്റ്റൈൽ

anupama parameswaran

തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഇപ്പോൾ അനുപമ. കൈ നനിറയെ ചിത്രങ്ങളാണ് തെലുങ്കിൽ അനുപമയെ കാത്തിരിക്കുന്നത്. പ്രേമത്തിലൂടെ മലയാൡകളുടെ മാത്രമല്ല, തെന്നിന്ത്യയുടെ മൊത്തം പ്രിയങ്കരിയാകുകയായിരുന്നു അനുപമ. പ്രേമം തെലുങ്കിൽ ചിത്രീകരിച്ചപ്പോൾ നാഗചൈതന്യയുടെ നായികയായതും അനുപമയായിരുന്നു.

ഇപ്പോൾ തന്റെ പുതിയ വീടിന് പേരിടേണ്ടി വന്നപ്പോഴും അനുപമയുടെ മനസ്സിൽ പ്രേമം മാത്രം. രണ്ടാമതൊന്ന് ആലോചിക്കുകപോലും ചെയ്യേണ്ടി വന്നില്ല അനുപമയ്തയ്ക്ക് തന്റെ വീടിന് പേരിടാൻ. പ്രേമം എന്ന ചിത്രത്തിന്റെ ടൈറ്റിലുപോലെ തന്നെ അനുമപ വീടിന്റെ പേരുകൊത്തി; പ്രേമം.

NO COMMENTS