വാചകമടി കുറയ്ക്കാൻ അർണബിന് കോടതി നിർദ്ദേശം

court notice against republic tv

റിപ്പബ്ലിക് ചാനൽ എം ഡിയും വാർത്താ അവതാരകനുമായ അർണബ് ഗോസ്വാമിയിക്ക് കോടതിയിൽ തിരിച്ചടി. ചാനലിലൂടെയുള്ള അർണബിന്റെ വാചകമടി കുറയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി. ശശി തരൂർ എം പി നൽകിയ മാന നഷ്ടക്കേസിൽ വാദം അർണബിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടാണ് ജസ്റ്റിസ് മൻമോഹന്റെ നിരീക്ഷണം.

വാചകമടി കുറച്ച് വാർത്തകൾ നൽകു. എന്തും വിളിച്ച് പറയരുത്. അത് ശരിയല്ലെന്നും ജസ്റ്റിസ് പറഞ്ഞു. മാനനഷ്ടത്തിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് ശശി തരൂർ ഹൈക്കോടതിയെ സമീപിച്ചത്. മെയ് 26 നാണ് തരൂർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആഗസ്റ്റ് 16ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നോട്ടീസിന് മറുപടി നൽകാനും ജസ്റ്റിസ് മൻമോഹൻ ആവശ്യപ്പെട്ടു.

NO COMMENTS