ജനിച്ച് ഉടനെ നടക്കുന്ന കുഞ്ഞ്; അമ്പരന്ന് ശാസ്ത്ര ലോകം

മെയ് 26ന് സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതാണ് ഈ അത്ഭുത വീഡിയോ. എഴുപത് മില്യണോളം പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു.  ജനിച്ച ഉടനെ നടക്കുന്ന നവജാത ശിശുവാണ് ഈ വീഡിയോയില്‍. പ്രസവം നടന്ന ഉടനെ വൃത്തിയാക്കാന്‍ ടേബിളില്‍ എത്തിച്ച കുഞ്ഞാണ് നഴ്സിന്റെ കയ്യില്‍ ‘തൂങ്ങി’ നടക്കുന്നത്. ചുമലില്‍ മാത്രമാണ് നഴ്സ് കുഞ്ഞിന് സപ്പോര്‍ട്ട് നല്‍കുന്നത്. രണ്ട് കാലില്‍ ഉറച്ച് നില്‍ക്കാന്‍ കുട്ടിയ്ക്ക് നില്‍ക്കാനാകുന്നുണ്ട്, ബാലന്‍സിനായി മാത്രമാണ് നഴ്സിന്റെ സപ്പോര്‍ട്ട്. വീഡിയോ കാണുന്ന എല്ലാവരും അത്ഭുതപ്പെടുകയാണ്. കുട്ടി ഭാവിയില്‍ ഉസൈന്‍ ബോള്‍ട്ടാകുമെന്നാണ് ചിലരുടെ കമന്റ്. ബ്രസീലില്‍ നിന്ന് അപ് ലോഡ് ചെയ്ത വീഡിയോ ആണിതെന്നാണ് സൂചന.

Subscribe to watch more

NO COMMENTS