നോമ്പിന്റെ മൂന്നാം ദിവസമായ ഇന്ന് അത്താഴത്തിന് വെറൈറ്റിയായി ബട്ടർ നാനും ബട്ടർ ചിക്കനും ഉണ്ടാക്കാം

butter chicken recipe

നോമ്പിന് എല്ലാ ദിവസവും പത്തിരിയും ചിക്കനും മാത്രം മതിയോ ? എന്തെങ്കിലും ഒരു ചേഞ്ച് വേണ്ടേ ? എന്നാൽ ഇന്ന് വൈകീട്ട് ബട്ടർ ചിക്കനും ബട്ടർ നാനും കഴിച്ചാലോ ? പത്തിരിക്കൊപ്പവും, ഇടിയപ്പത്തിനൊപ്പവും സൂപ്പർ കോമ്പനേഷനാണ് ബട്ടർ ചിക്കൻ…

ബട്ടർ ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

ചിക്കൻ- 1/2 kg
ബട്ടർ – 3 tbspn
സവാള- 1 1/2 കപ്പ്
ഇഞ്ചി – 1 tspn
വെളുത്തുള്ളി- 1 tspn
കാശ്മീരി ചില്ലി പൗഡർ- 1 1/2 tspn
മഞ്ഞൾപ്പൊടി- അൽപ്പം
ടൊമാറ്റോ പ്യൂരി- 1 കപ്പ്
ടൊമാറ്റോ സോസ്- 1 tbsp
ഫ്രഷ് ക്രീം- 1 1/2 കപ്പ്
കസ്തൂരി മേത്തി- 1/2 tspn
ഗരം മസാല – 1/2 tspn
കശുവണ്ടി പേസ്റ്റ്- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

3 table spoon butter ൽ 1 1/2 cup സവാള വഴറ്റി 1 tspn ഇഞ്ചി + 1 tspn വെളുത്തുള്ളി ഇവ വഴറ്റിയതിന് ശേഷം അൽപം മഞ്ഞൾപ്പൊടി + 1 1/2 tspn കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർക്കുക. ഇതിലേക്ക് 1 cup tomato purie യും 1 table spoon tomato sauce ഉം ചേർത്തിളക്കിയതിന് ശേഷം fresh cream 1 1/2 cup ഒഴിച്ച് ഇളക്കണം. ശേഷം കസ്തൂരി മേത്തി 1/2 tspn ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് 1/2 kg chicken ചേർത്ത് ഇളക്കണം. ശേഷം 1/2 tspn garam masala ചേർത്തിളക്കി വെള്ളം ചേർക്കാതെ മൂടി ചെറുതീയിൽ വേവിക്കണം. വെന്തതിന് ശേഷം cashew paste (ഒരു കയ് cashew അരച്ചത്) ചേർത്തിളക്കുക. തിളയ്ക്കുന്നതിന്  മുമ്പ് off ചെയ്യുക. ശേഷം അൽപ്പം കസ്തൂരി മേത്തി 1 tspn ഇതിന് മീതെ തൂവി അടച്ച് വയ്ക്കുക. സ്വാദിഷ്ടമായ ബട്ടർ ചിക്കൻ റെഡി.
ബട്ടർ നാൻ തയ്യാറാക്കുന്ന വിധം

 

butter chicken recipe

NO COMMENTS