കാന്‍ ഫിലിം ഫെസ്റ്റിവല്‍; ക്രൂഗറും ജോക്വിമും മികച്ച അഭിനേതാക്കള്‍

cannes

എഴുപതാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പരമോന്നത പുരസ്‌കാരമായ പാം ഡി ഓര്‍ റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വകറിന്. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാനാണ്. ദി ഫെയ്ഡിലെ അഭിനയത്തിന് ഡയാനെ ക്രൂഗര്‍ മികച്ച നടിക്കും യു വേര്‍ നെവര്‍ റിയലി ഹിയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുമുള്ള പുരസ്കാരവും സ്വന്തമാക്കി.
പുരസ്കാരങ്ങളുടെ പട്ടിക
ഹ്രസ്വ ചിത്രങ്ങള്‍ക്കുള്ള പാം ഡി ഓര്‍- എ ജെന്റില്‍ നൈറ്റ്( സംവിധായകന്‍ ക്യു യാങ്)
മികച്ച ചിത്രത്തിനുള്ള കാമറ ഡി ഓര്‍- ഴോണ്‍ ഫെമ്മെ (ലിയോനോര്‍ സെരെയ് ല്ലെ)
സംവിധായകന്‍: സോഫിയ കൊപ്പോള (ദി ബീഗ്യുല്‍ഡ്)
ഗ്രാന്‍പ്രീ: 120 ബീറ്റ്‌സ് പെര്‍ മിനിറ്റ്
ജൂറി പുരസ്‌കാരം: ലൗലെസ് (സംവിധാനം: ആന്ദ്രെ സ്‌വ്യാഗിന്‍ന്റ്‌സേവ്)

Cannes Film festival

NO COMMENTS