എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ

0
2090
harthal

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. ഹദിയ വിഷയത്തിൽ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹാദിയയുടെ ഷെഫിൻ ജഹാനുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്.

വൈക്കം സ്വദേശിയായ അഖില എന്ന ഹിന്ദു പെൺകുട്ടി 2013ൽ ഇസ്‌ളാം മതം സ്വീകരിച്ച് ഹാദിയയായി മാറുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് ഹദിയ ഷെഫിൻ ജഹാനെ വിവാഹം ചെയ്തു. ഈ വിവാഹമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അസാധുവാക്കിയത്.

എന്നാൽ പ്രായപുർത്തിയായ, സ്ഥിരബുദ്ധിയുള്ള ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നത് നിയമ പ്രകാരം ഒരു കുറ്റകൃത്യമല്ല എന്നിരിക്കെ വിവാഹ ബന്ധം അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയത്.

NO COMMENTS