കോടനാട് എസ്റ്റേറ്റ് കൊല; ഒരാള്‍ കൂടി അറസ്റ്റില്‍

kodanadu

കോടനാട്ട് എസ്റ്റേറ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. തൃശ്ശബര്‍ സ്വദേശി ജിജിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്ന് കോത്തഗിരി കോടതിയില്‍ ഹാജരാക്കും.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റ് കാവല്‍ക്കാരനെ വധിച്ച കേസാണിത്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍പ്പെട്ടിരുന്നു.  ഒന്നാം പ്രതി കനകരാജ് സേലത്ത് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. തൊട്ടുപിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പാലക്കാട് വെച്ചുണ്ടായ സയന് മാരകമായി പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയേയും കുഞ്ഞിനേയും കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു

JAYALALITHA,no mystery in kodanad case, kodanad murder, murder

NO COMMENTS