പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന് ഇന്ന് തുടക്കം

modi

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂറോപ്യൻ പര്യടനത്തിന്  ഇന്ന് തുടക്കം. ഇന്ന് ജർമനിയിൽ എത്തുന്ന പ്രധാനമന്ത്രി ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും, ഭീകരവാദത്തിനെതിരായ യോജിച്ച പോരാട്ടവും ചർച്ചയാകും.
മെയ് 30-31തീയ്യതികളില്‍ സ്പെയിന്‍ സന്ദര്‍ശിക്കും. രാജീവ് ഗാന്ധിയ്ക്ക് ശേഷം സ്പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ്  മോഡി. രാജാവ് ഫെലിപ് നാലാമനും പ്രധാനമന്ത്രി മാരിയാനോ റജോയിയുമായി ചര്‍ച്ച നടത്തും. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണമാണ് പ്രധാന അ‍ജണ്ട.
ജൂൺ  ഒന്നിന്, സെന്‍റ് പീറ്റേഴ്സ്ബർഗിൽ പതിനെട്ടാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം പ്രധാനമന്ത്രി പങ്കെടുക്കും.വ്യാപാര നിക്ഷേപ മേഖലകളില്‍ റഷ്യന്‍ സംരംഭകരുമായി ചര്‍ച്ച നടത്തും,   ജൂൺ രണ്ടിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക വ്യാപാര ബന്ധം, പ്രതിരോധ സഹകരണം, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന അജണ്ട.

modi European trip,narendra modi planning marathon foreign trip,

NO COMMENTS