സുഖോയ് വിമാന ദുരന്തം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

Sukhoi

അരുണാചൽ പ്രദേശിലെ വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ ​സുഖോയ്​  വിമാനത്തി​​െൻറ ബ്ലാക്ക്​​ ബോക്​സ്​ കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍ വിമാനത്തിലുണ്ടായ രണ്ട് പേര്‍ക്കായുള്ള തിരച്ചിലില്‍ അര്‍ദ്ധ സൈനിക വിഭാഗവും സഹകരിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്.  അസമിലെ തേസ്​പുർ​ വ്യോമ മേഖലയിൽനിന്ന്​ പരീക്ഷണപറക്കലിന്​  60 കിലോമീറ്റർ അകലെ അരുണാചൽ അതിർത്തിയിലാണ് തകര്‍ന്ന് വീണത്. കാണാതായ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.

sukhoi disaster black box found,Missing Air Force Sukhoi Su-30 Found,sukhoi,

NO COMMENTS