പരസ്യ കശാപ്പ്; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

beef ban

കണ്ണൂരില്‍ പരസ്യമായി മാടിനെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ച സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സസ്പെന്‍ഷന്‍. റിജില്‍ മാക്കുറ്റി, ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍  എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ദേശീയ തലത്തില്‍ സംഭവം ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയിന്മേല്‍ ഇന്നലെ ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കണ്ണൂര്‍  തായത്തരു ടൗണിലായിരുന്നു മാടിനെ അറുത്തത്. മാടിനെ അറുത്ത പ്രവര്‍ത്തകര്‍ അത്പരസ്യമായി വിതരണം ചെയ്യുകയായിരുന്നു. ഒന്നര വയസ് പ്രായമുള്ള മാടിനെയാണ് അറുത്തത്.  നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്മാടിനെ റോഡില്‍ വച്ച് അറുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയ പ്രവര്‍ത്തകര്‍  വാഹനത്തില്‍ വച്ച് തന്നെ മാടിനെ അറുക്കുകയായിരുന്നു.

NO COMMENTS