കോട്ടയത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

tree fell

കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. പാറേമ്പലം സ്വദേശി മേരി, മകള്‍ ജോളി, ചെറുമകന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപടത്തില്‍ വീട് പൂർണമായി തകർന്നു.

രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.

tree fell, kottayam,Heavy Rain,

NO COMMENTS