എയർ ഇന്ത്യയ്ക്ക് നഷ്ടം വരുത്തിയ ഇടപാടുകൾ സിബിഐ അന്വേഷിക്കും

air india air india begins direct international flights

യുപിഎ സർക്കാരിന്റെ കാലത്തെ എയർ ഇന്ത്യ ഇടപാടുകൾ സിബിഐ അന്വേഷിക്കും. ചില ഇടപാടുകൾ എയർ ഇന്ത്യയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കി എന്നാരോപണത്തെ തുടർന്നാണ് അന്വേഷണം. 111 വിമാനങ്ങൾ വാങ്ങിയത് ഉൾപ്പെടെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിമാനങ്ങൾ വാങ്ങിയതും വാടകയ്ക്ക് എടുത്തതും റൂട്ടുകളിൽ മാറ്റം വരുത്തിയതും എയർ ഇന്ത്യയ്ക്ക് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. ഇടപാടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ഉണ്ടാകും.

NO COMMENTS