ബാഴ്‌സയുടെ പരിശീലകനായി ഏണെസ്‌റ്റോ വാൽവെർഡെയെ നിയമിച്ചു

barcelon aernesto-valverde

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയെ ഇനി പരിശീലിപ്പിക്കുന്നത് ഏണെസ്‌റ്റോ വാൽവെർഡെ. ലൂയി എന്റിക്വെ സ്ഥാനമൊഴിഞ്ഞതിന് പകരമാണ് വാൽവെർഡെയെ നിയമിച്ചത്. അത്‌ലറ്റിക്കോ ബിൽബാവോയുടെ പരിശീലകനായിരുന്നു വാൽവെർഡെ.

ബാഴ്‌സലോണയുടെ ഹെഡ് കോച്ചാവുക എന്നത് വലിയ അംഗീകാരമാണെന്ന് വാൽവെർഡെ പ്രതികരിച്ചു. 1988 മുതൽ 1990 വരെ ബാഴ്‌സയുടെ താരമായിരുന്നു വാൽവെർഡെ. അത്‌ലറ്റിക്കോയുടെ യൂത്ത് ടീം കോച്ചായാണ് പരിശീലന രംഗത്ത് തുടക്കം കുറിച്ചത്.

barcelona | aernesto valverde |

NO COMMENTS