ഡേ കെയറിലെ ദൃശ്യങ്ങൾ രക്ഷിതാക്കൾക്ക്‌ ലഭ്യമാക്കണമെന്ന് നിർദ്ദേശം

kaliveed

ഡേ കെയർ സെന്ററുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് കുമാറിന്റേതാണ് നിർദ്ദേശം. ഡേ കെയർ സെന്ററിൽ പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാ ഡേ കെയർ സെന്ററുകളിലും സിസിടിവി ക്യാമറ സ്ഥാപിച്ച് ഇന്റർനെറ്റ് വഴി തത്സമയം ദൃശ്യങ്ങൾ മാതാപിതാക്കളുടെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ലഭ്യമാക്കണമെന്നാണ് നിർദ്ദേശം.

NO COMMENTS