ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്

currency ban

ഇപി ജയരാജന് എതിരായ ബന്ധു നിയമന കേസില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയെ ധരിപ്പിച്ചു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരില്ലെന്ന് കാണിച്ചാണ് കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നത്.

കേരള സംസ്ഥാന ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എംഡിയായി മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതിയുടെ മകനെ നിയമിച്ച കേസാണിത്. ഈ നിയമനത്തില്‍ ആര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് ഇന്നലെ തന്ന വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഴിമതിനിരോധനവകുപ്പിലെ 13(1) വ്യവസ്ഥപ്രകാരം കേസ് നിലനില്‍ക്കില്ലെന്നാണ് കോടതിയില്‍ അറിയിച്ചത്.

നിയമനത്തിന് തയ്യാറാക്കിയ ലിസ്റ്റ് അവഗണിച്ച് നിയമനം നടത്തിയതുവഴി ജയരാജന്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്‌തെന്ന പേരിലായിരുന്നു വിജിലന്‍സ് ഇപി ജയരാജനെതിരെ കേസ് എടുത്തത്. വിജിലന്‍സിലെ എഫ്ഐആറിലെ ഒന്നാം പ്രതിയായിരുന്നു ഇപി ജയരാജന്‍. പികെ സുധീർ നമ്പ്യാരുടെ നിയമനം വിവാദമായതോടെ പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പാർട്ടിക്കുള്ളിലും അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനവികാരത്തിന് അടിമപ്പെട്ട് എഫ്ഐആര്‍ തയ്യാറാക്കരുതെന്നും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.വിജിലന്‍സ് പോലീസിന്റെ ഭാഗമാണ്. മന്ത്രി സഭാ തീരുമാനം പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെടാന്‍ വിജിലന്‍സിനാകില്ലെന്നും കോടതി വ്യക്തമാക്കി.

ep jayarajan, vigilance

NO COMMENTS