സുഗോയ് വിമാനം തകർന്നുവീണ സംഭവം; പൈലറ്റുമാരുടെ ഷൂസും പേഴ്‌സും കണ്ടെത്തി

iaf-pilots-missing

ഒരാഴ്ച മുമ്പ് അസം അരുണാചനൽ അതിർത്തിയ്ക്കിടയിലെ കൊടും വനത്തിൽ തകർന്നുവീണ സുഗോയ് വിമാനത്തിലെ പൈലറ്റുമാർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മലയാളിയടക്കമുള്ള രണ്ട് പൈലറ്റുമാരിൽ ഒരാളുടെ ചോരപുരണ്ട ഷൂസും പകുതി കരിഞ്ഞ പാൻകാർഡും പേഴ്‌സും രക്ഷാസംഘം തെരച്ചിലിനിടയിൽ കണ്ടെത്തി.

വിമാനം തകർന്നുവീണിടത്തുനിന്ന് ബ്ലാക് ബോക്‌സ് കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.പ്രാദേശിക സംഘത്തിനൊപ്പം ഇന്ത്യൻവ്യോമ സേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ അച്ചുദേവ് ആണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളി. നാല് വർഷം മുമ്പാണ് ഇദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി ജോലി ആരംഭിച്ചത്.

ചൊവ്വാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് സുഗോയ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. അസമിലെ വിമാനത്താവളത്തിൽനിന്ന് 60 കിലോമീറ്റർ അകലെ കാട്ടിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

NO COMMENTS